വുഹാനില്‍ നിന്നു പൊട്ടിപ്പുറപ്പെട്ട മഹാമാരിയായ കൊവിഡ് 19 പിടിച്ചുകെട്ടാന്‍ ചൈന ഏറ്റവും കൂടുതല്‍ ആശ്രയിച്ചത് ക്യൂബയില്‍ നിന്നുള്ള ആന്റി വൈറല്‍ മരുന്നായ ഇന്റര്‍ഫെറോണ്‍ ആല്‍ഫ 2ബി. ക്യൂബയും ചൈനയും സംയുക്തമായി 2003 മുതല്‍ ചൈനയില്‍ തന്നെ നിര്‍മിച്ചിരുന്ന ഈ മരുന്ന് ചൈനീസ് ദേശീയ ആരോഗ്യ കമ്മിഷന്‍ കൊവിഡ് ചികില്‍സക്കായി തിരഞ്ഞെടുത്ത 30 മരുന്നുകളില്‍ ഒന്നാണ്.